ഡല്‍ഹി: കേസില്‍ അന്തിമ തീരുമാനം വരുന്നതുവരെ റോഹിങ്ക്യകളെ മടക്കി അയയ്ക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം. നിഷ്കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി ഉത്തരവിട്ടു.കേസ് പരിഗണിക്കുന്ന സുപ്രിം കോടതി മാറ്റിവച്ചു
റോഹിങ്ക്യകളുടെ അവകാശങ്ങളും രാജ്യസുരക്ഷയും പരിഗണിക്കുന്ന തരത്തില്‍ സന്തുലിത സമീപനം വേണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മ്യാന്മറില് നിന്നുള്ള അഭയാര്‍ത്ഥികളെ തിരികെ അയയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളുടെ ലംഘനമാണെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരസംഘടനകളുമായി അഭയാര്‍ത്ഥികളില്‍ പലര്‍ക്കും സജീവ ബന്ധമുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post