തിരുവനന്തപുരം: വേങ്ങര മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കെ.എന്‍.എ.ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തു. സോളര്‍ ജുഡീഷല്‍ കമ്മിഷന് റിപ്പോര്‍ട്ട് സഭയില്‍വയ്ക്കാനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു സത്യപ്രതിജ്ഞ.
അള്ളാഹുവിന്റെ നാമത്തിലാണ് മുസ്ലിം ലീഗ് പാര്‍ട്ടി പ്രതിനിധിയായ എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തത്.
പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്കു മത്സരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Discussion about this post