തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കിയേക്കില്ല. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിബിഐ അപ്പീല്‍ നല്‍കുന്നത് വൈകിപ്പിക്കുന്നത്.
കോടതി ഉത്തരവ് വന്ന് 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നാണ് നിയമം. ഇതനുസരിച്ച് നവംബര്‍ 21നാണ് സിബിഐ അപ്പീല്‍ നല്‍കേണ്ടത്. എന്നാല്‍ ഇതിനുള്ളില്‍ സിബിഐ അപ്പീല്‍ നല്‍കില്ലെന്നു വ്യക്തമായിക്കഴിഞ്ഞു. മാപ്പപേക്ഷ സഹിതം പിന്നീട് ്പ്പീല് സമര്‍പ്പിക്കും. സാങ്കേതികമായി അത് നിരസിക്കാന്‍ സുപ്രിം കോടതിയ്ക്കും കഴിയില്ല. അപ്പീല്‍ വൈകുന്നത് കൊണ്ട് പ്രത്യേകിച്ച് ആര്‍ക്കും ഗുണമൊന്നും ഉണ്ടാവില്ല.
Discussion about this post