തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ശശീന്ദ്രന്റെ വിവാദമായ ഫോൺവിളിക്കേസ് അന്വേഷിച്ച ജുഡിഷൽ കമ്മിഷൻ ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനാണ് വിരമിച്ച ജഡ്ജി പി.എസ്.ആന്റണി അദ്ധ്യക്ഷനായി ജുഡിഷ്യൽ കമ്മിഷനെ സർക്കാർ നിയമിച്ചത്.
മന്ത്രിക്കെതിരായ കേസ് പിൻവലിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവർത്തക കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post