ഡല്‍ഹി: ഫ്രഞ്ച് സര്‍ക്കാരുമായി നേരിട്ടുള്ള റാഫേല്‍ കരാറിലൂടെ രാജ്യത്തിന് 12,600 കോടി ലാഭിക്കാനായെന്ന് റിപ്പോര്‍ട്ട്. പോര്‍വിമാനങ്ങള്‍ക്കൊപ്പം ലഭിക്കുന്ന ആയുധങ്ങളിലും വന്‍ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കരാറില്‍ വിമാനമൊന്നിന് 100 മില്യണ്‍ ചെലവാക്കണമായിരുന്നെങ്കില് മോദി സര്‍ക്കാരിന്റെ കരാറില്‍ 90 മില്യണ്‍ മാത്രമാണ് ചെലവാകുക. പഴയ കരാറിനേക്കാള്‍ ആധുനീകരിച്ച കൂടുതല്‍ ആയുധ ശേഷിയുള്ള വിമാനമാണ് പുതിയ കരാറില്‍ രാജ്യത്തിന് ലഭ്യമാകുക. 36 പോര് വിമാനങ്ങള്‍ പൂര്‍ണ സജ്ജമായാണ് പുതിയ കരാര്‍ വഴി ലഭിക്കുന്നത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ 18 എണ്ണം മാത്രമാണ് ഇങ്ങനെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. അറ്റകുറ്റപ്പണികളും പരിശീലനവും ആയുധശേഷിയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ പുതിയ കരാര്‍ വഴി 1300 മില്യണ്‍ ലാഭിക്കാനാകും.
2007-ല്‍ കരാര്‍ ക്ഷണിച്ചതിനു ശേഷം അത് പൂര്‍ത്തിയാക്കാനും യുപിഎ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പോലും പൂര്ണമാക്കാനായതുമില്ല. ഈ സാഹചര്യത്തിലാണ് വ്യാജ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
Discussion about this post