ഡല്‍ഹി: പാര്‍ട്ടിയെ വെട്ടിലാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ ഇസ്മായിലിന് സിപിഎം എക്സിക്യൂട്ടീവിന്റെ താക്കീത്. തെറ്റുപറ്റിയെന്ന് ഇസ്മായില്‍ അറിയിച്ചതോടെയാണിത്. ഭാവിയില്‍ തെറ്റ് ആവര്‍ത്തിക്കരുതെന്ന് കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നിര്‍ദ്ദേശം നല്കി.
ജനുവരി എട്ടിനും ഒമ്പതിനുമായി ചേരുന്ന ദേശീയ എക്സിക്യൂട്ടീവില്‍ പ്രശ്നം വീണ്ടും ചര്‍ച്ച ചെയ്യും. പരാമര്‍ശം ആശയകുഴപ്പം ഉണ്ടാക്കിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തെങ്കിലും ഉടന്‍ നടപടി വേണ്ടെന്നും താക്കീത് നല്കിയ ശേഷം വിശദമായ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുകയുമായിരുന്നു.
താന്‍ പറഞ്ഞതിനെ മാധ്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ഇസ്മായില്‍ യോഗത്തില്‍ പറഞ്ഞു. പിന്നീട് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ അക്കാര്യം താന്‍ തന്നെ നിഷേധിച്ചതാണെന്നും ഇസ്മായില്‍ വ്യക്തമാക്കി. ഇതോടെയാണ് കൂടുതല്‍ ചര്‍ച്ചയ്ക്കായി വിഷയം മാറ്റിയത്.
ഇസ്മായിലിനെ ഇടതുമുന്നണി യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നേരത്തെ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നത് പല നേതാക്കളും അറിഞ്ഞില്ല,? മന്ത്രിസ്ഥാനത്ത് നിന്നുള്ള തോമസ് ചാണ്ടിയുടെ രാജി വൈകിയില്ല എന്നീ പരാമര്‍ശങ്ങള്‍ പരസ്യമായി ഇസ്മായില്‍ നടത്തിയതാണ് നടപടിക്ക് കാരണമായത്.
Discussion about this post