തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാന്ദൻ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്തു നൽകി. നിർദ്ദിഷ്ട കുറിഞ്ഞി സാങ്ക്വചറിയുടെ വൈപുല്യത്തിന് കോട്ടം തട്ടാത്ത വിധത്തിൽ പദ്ധതി നടപ്പാക്കണം. ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കുകയും അതോടൊപ്പം കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കുകയും വേണം. സർക്കാർ ഹരിത ട്രൈബ്യൂണലിന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന കൈയേറ്റങ്ങൾ ജനങ്ങളുടെ ആശങ്കയുടെ പേരിൽ സംരക്ഷിക്കപ്പെടരുതെന്നും വി.എസ് കത്തിൽ ആവശ്യപ്പെട്ടു.
നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തിൽ സർക്കാർ പുറകോട്ട് പോക്ക് നടത്തുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് വി.എസ് കത്തു നൽകിയത്.
Discussion about this post