ഡല്‍ഹി: നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവുമായിആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള വിപുലമായ പദ്ധതിയുമായി ഇന്ത്യന്‍ നാവികസേന. ഇന്ത്യ-പസഫിക് മേഖലയിലെ ചൈനീസ് സാന്നിധ്യം കണക്കിലെടുത്താണ് പ്രതിരോധ ശക്തിവര്‍ധിപ്പിക്കുന്നതിനുള്ള ഈ തീരുമാനം.
പദ്ധതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നാവികസേന ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ ശരിവച്ചു. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാന് ചതുഷ്കോണ കൂട്ടായ്മയില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാവികസേന തയ്യാറെടുക്കുകയാണെന്നും അദ്ദേഹം സൂചന നല്കി. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
യുദ്ധക്കപ്പലുകള്‍, ആണവ അന്തര്‍വാഹിനികള്‍, പുത്തന്‍ ആയുധസാമഗ്രികള്‍ തുടങ്ങിയവ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും നാവികദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലാന്‍ബ സംസാരിച്ചു.
Discussion about this post