ബീജിങ്: വ്യാജ ബുദ്ധന്മാരെ പരിശീലിപ്പിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ സ്വാധീനം മറികടക്കാന്‍ പുതിയ തന്ത്രവുമായി ചൈന. 60 ബുദ്ധിസ്റ്റുകള്‍ക്ക് ‘ജീവിക്കുന്ന ബുദ്ധന്’മാരാകുന്നതിന് ചൈനയിലെ മതകാര്യ വകുപ്പ് അനുമതി നല്കി.
പത്തുവര്‍ഷത്തോളമായി ടിബറ്റന്‍ ബുദ്ധിസ്റ്റുകളില്‍ ദലൈലാമയുടെ നിയന്ത്രണം ഇല്ലാതാക്കാനായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി നിരവധി വ്യാജ ബുദ്ധന്മാരെയാണ് ചൈന പരിശീലിപ്പിച്ചെടുക്കുന്നത്. ടിബറ്റന്‍ ബുദ്ധിസ്റ്റുകളെ ഉപയോഗിച്ച് ചൈനയുടെ ദേശീയ ഐക്യത്തെ ഭീഷണിപ്പെടുത്തുന്ന ദലൈലാമയുടെ നടപടികള്‍ പുനരവതാരകരായ ജീവിക്കുന്ന ബുദ്ധന്മാരിലൂടെ തടയാമെന്ന് ചൈനീസ് മതകാര്യ വകുപ്പ് ചെയര്മാന് സു വീഖുന്‍ പറഞ്ഞു.
ചൈനയില്‍ 13000 ഓളം ബുദ്ധിസ്റ്റുകളാണ് ഉള്ളത്. രാജ്യസ്നേഹവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വ്യവസ്ഥയും ഇവരെ പരിശീലിപ്പിച്ചുവരികയാണ്.
Discussion about this post