ഡല്‍ഹി: പുണ്യ നദിയായ ഗംഗയുടെ പരിസരത്തെ പ്ലാസ്റ്റിക് ഉപയോഗത്തിനും വില്പനയ്ക്കും വിലക്ക്. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിലക്ക് ലംഘിക്കുന്നവരില്‍ നിന്ന് അയ്യായിരം രൂപ പിഴ ഈടാക്കുമെന്നും നിര്‍ദേശമുണ്ട്.
പ്ലാസ്റ്റിക് നിര്‍മിതമായ കൂടുകള്‍, പാത്രങ്ങള്‍, സ്പൂണുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിനും വില്പനയ്ക്കുമാണ് ഹരിത ട്രൈബ്യൂണല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഹരിദ്വാറിലെ ഹരി കി പുരി, ഋഷികേശ് മുതല്‍ ഉത്തരകാശി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഗംഗാ തീരത്ത് ഉണ്ടാകുന്ന മലിനീകരണം തടയുന്നതിനായാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പുതിയ ഉത്തരവ് നല്‍കിയിരിക്കുന്നത്.
ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അമര്‍നാഥ് ക്ഷേത്രത്തില്‍ ശിവലിംഗത്തിനു മുന്നില്‍ നിശ്ശബ്ദത പാലിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post