തിരുവനന്തപുരം: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രവുമായുള്ള സി.പി.ഐ.എം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡ് ഷെയര്‍ ചെയ്ത് പാര്‍ട്ടിയെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. സി.പി.ഐ.എം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള ബോര്‍ഡിലാണ് ഉത്തരകൊറിയന്‍ ഏകാധിപതിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘മോര്‍ഫിംഗ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ!. കിം ഇല് സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു’ എന്ന തലക്കെട്ടോടെയാണ് തൃത്താല എം.എല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെയും ഇന്നുമായി നെടുങ്കണ്ടത്ത് നടക്കുന്ന സി.പി.ഐ.എം ഏരിയാ സമ്മേളനത്തിന്റെ പ്രചരണത്തിനായി പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റതിനു പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ ‘നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍’ എന്ന പരാമര്‍ശവും ഉള്‍പ്പെടുത്തിയാണ് വി.ടിയുടെ പോസ്റ്റ്.
ഉത്തരകൊറിയന്‍ രാജകുടുംബമായ ‘കിം ഇല് സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു’ എന്ന കമന്റും വി.ടി ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്നത്. നേരത്തെ കോടിയേരിക്ക് വി.ടി ബല്‍റാം നല്കിയ മറുപടിയും പിന്നീട് വി.ടിയ്ക്ക മറുപടിയുമായി ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാന് രംഗത്തെത്തിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
https://www.facebook.com/photo.php?fbid=10155428171984139&set=a.10150384522089139.360857.644674138&type=3&theater
Discussion about this post