മുംബൈ: രാജ്യത്ത് നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കാന്‍ കഴിഞ്ഞത് മോദി പ്രധാനമന്ത്രിയായത് കൊണ്ട് മാത്രമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയാക്കാനുള്ള നടപടിയുടെഭാഗമാണ് ഇത്തരം പരിഷ്കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.പലതും നടപ്പാക്കുമ്പോള്‍ ആദ്യം ബുദ്ധിമുട്ടുകളുണ്ടാവും. പക്ഷെ മോദിക്ക് അത് മറികടക്കാന്‍ കഴിയുന്നുണ്ട്. കാരണം അത്ര ശക്തമാണ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണമെന്നും പരീക്കര്‍ പറഞ്ഞു. മുംബൈയില്‍ ഒരു കോളേജിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത് തീരുമാനമെടുക്കാനുള്ള കഴിവും, അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമാണ്. മോദിക്ക് അത് വേണ്ടുവോളമുണ്ട്. മോദി സര്‍ക്കാരിന് മേല്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. അത് പൂര്‍ണമായും നടപ്പിലാക്കാന്‍ ഏറെ ശ്രമം നടത്തേണ്ടതുണ്ട്. ഇന്നത്തെ രാഷ്ട്രീയ നേതാക്കളെല്ലാം ജനങ്ങളുടെ അസാമാന്യ പ്രതീക്ഷകള്‍കൊണ്ട് സമ്മര്‍ദം അനുഭവിക്കുന്നവരാണ്. കാരണം അത്ര വേഗത്തിലാണ് വിവര സാങ്കേതിക വിദ്യ വികസിച്ച് കൊണ്ടിരിക്കുന്നതെന്നും പരീക്കര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ വിഭാഗം വലിയ വികസനമാണ് കാഴ്ചവെച്ചത്. തേജസ് വിമാനങ്ങളെ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമാക്കിയത് ഇതിന് ഉദാഹരണമാണ്. നിലവില്‍ യുദ്ധ വിമാനങ്ങളുടെ ആവശ്യകത 45 ശതമാനം എന്നതില്‍ നിന്ന് 70 ശതമാനമായി വര്‍ധിച്ചിരിക്കുകയാണെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി.
Discussion about this post