തിരുവനന്തപുരം: ‘ 21 മന്ത്സ് ഓഫ് ഹെല് ‘ എന്ന ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആണ രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസമായ അടിയന്തിരാവസ്ഥയെ ധീരമായി നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പറ്റിയാണ് യദു വിജയകൃഷ്ണന് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നതെന്നും ഇതു മാത്രമാണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്നും കുമ്മനം പറഞ്ഞു.യദുവിനെ പിന്തുണയ്ക്കാന്‍ അസഹിഷ്ണുതാവാദികള്‍ ആരും രംഗത്തെത്താഞ്ഞത് ആര്‍എസ്എസിനെ അനുകൂലിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണെന്നും കുമ്മം പറഞ്ഞു.
ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ച പോലെ അടിയന്തരാവസ്ഥയില്‍ അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. ആര്‍എസ്എസിനെ നായക സ്ഥാനത്ത് നിര്‍ത്തുന്ന ഡോക്യുമെന്ററിക്ക് അനുമതി നല്‍കാനാവില്ലെന്നാണ് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് ഡയറക്ടറുടെയും ചില അംഗങ്ങളുടേയും നിലപാട്. മോദിക്കാലത്ത് ആര്‍എസ്എസിനെ എതിര്‍ക്കുന്നവരെയെല്ലാം നിശ്ശബ്ദരാക്കുന്നു എന്ന പ്രചാരണത്തിനിടെയാണ് ഇതെന്നതാണ് കൗതുകകരം. എന്തു കൊണ്ട് അനുമതി നിഷേധിച്ചു എന്ന സംവിധായകന്റെ ചോദ്യത്തോടു പോലും ഇതുവരെ അധികാരികള്‍ പ്രതികരിച്ചിട്ടില്ല. ഇതാണ് അസഹിഷ്ണുത. ഫാസിസത്തിനെതിരായ യദുവിന്റെ പോരാട്ടത്തിനു ബിജെപി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി എന്ന കാരണത്താലാണ് ഇതിന് അനുമതി നിഷേധിക്കപ്പെട്ടതെങ്കില്‍ എന്താകുമായിരുന്നു പുകില് എന്ന് ആലോചിക്കണം. അസഹിഷ്ണുത എന്നത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം പ്രയോഗിക്കാനുള്ള ആയുധമാണെന്ന് മൗനത്തിലൂടെ മാധ്യമങ്ങളും സമ്മതിക്കുകയാണ്. സിലക്ടീവ് അസഹിഷ്ണുതാവാദികളാണ് കേരളത്തിലുള്ളത്. അവരുടെ ദൃഷ്ടിയില് പെടണമെങ്കില്‍ രാജ്യദ്രോഹികളോ ആര്‍എസ്എസ് വിരുദ്ധരോ ആകണമെന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Discussion about this post