ഡല്‍ഹി: യുഎന്നിലെ വോട്ടിനു ശേഷം ഇന്ത്യ-ഇസ്രയേല്‍ ബന്ധം കൂടുതല്‍ ശക്തമായെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മണ്‍. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേം പ്രഖ്യാപിച്ചതിനെതിരെ ഇന്ത്യ വോട്ടു ചെയ്തത് ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനുവരി 14 ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക പ്രഖ്യാപിച്ചതിനെതിരെയുള്ള പ്രമേയത്തിന് അനുകൂലമായി ഇന്ത്യ യു എന്നില്‍ വോട്ടു ചെയ്തിരുന്നു. വോട്ട് പ്രധാനമാണെങ്കിലും അത് ഒരു കാരണവശാലും ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തെ ബാധിക്കില്ലെന്ന് കാര്‍മണ്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രയേലില്‍ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇസ്രയേല്‍ മാധ്യമങ്ങളും സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യം നല്‍കിയിരുന്നു.
Discussion about this post