ഇടിയുടെ ആഘാതം തടയാനെന്ന പേരില്വാഹനങ്ങളില് സ്ഥാപിച്ചിട്ടുള്ള ബുള്‍ബാറുകള്‍ നിരോധിക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പ് നല്കിയ നിര്‍ദേശത്തിന് കേരളത്തില്‍ പുല്ലുവില കല്പിച്ച് ഇടത് സര്‍ക്കാര്‍. കേന്ദ്രനിയമം അവഗണിച്ചാണ് മുഖ്യമന്ത്രിയുടെയുംമന്ത്രിമാരുടെയും അടക്കം യാത്ര. കേന്ദ്രനിര്‍ദേശം വന്ന് ഒരുമാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് നടപ്പാക്കാനുള്ളഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിനായിട്ടില്ല.
സുരക്ഷയ്ക്ക് അത്യാവശ്യമെന്ന പേരില്ഡീലര്മാര് തന്നെ വാഹനങ്ങളില്‍ ഘടിപ്പിച്ചു നല്കുന്ന ഉപകരണമാണിത്. വാഹനത്തിന്റെ കാഴ്ചയ്ക്ക് ഗാംഭീര്യം കൂട്ടാന്‍ ഉടമകളും ഇത് ആവശ്യപ്പെടുന്നു. എന്നാല്‍ റോഡ് കൊലക്കളമാക്കുന്നതില്‍ ഈ ക്രാഷ് ഗാര്‍ഡുകള്‍ക്കുള്ള പങ്ക് വലുതാണ്. ബുള്‍ബാര്‍ ഘടിപ്പിച്ച വാഹനം, ചെറുതായി ഇടിച്ചാല്‍ പോലും കാല്‍നടക്കാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും ഉണ്ടാകുന്നത് ഗുരുതര പരുക്കുകളാണ് ഉണ്ടാകുന്നത്.
ബുള്‍ബാര്‍ വാഹനത്തിലെ യാത്രക്കാരുടെ സുരക്ഷയും തന്നെ അപകടത്തിലാക്കുന്നു. ഇടിയുടെ ആഘാതം നേരിട്ട് പാസഞ്ചര്‍ കംപാര്‍ട്മെന്റിലേക്ക് എത്തിക്കുകയാണ് ബുള്‍ബാര്‍ ചെയ്യുന്നത്. 2017 ഡിസംബര്ഏഴിന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് ഇക്കാരണങ്ങളാലാണ്.
കേന്ദ്രനിര്‍ദേശം ലഭിച്ചതിന് പിന്നാലെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കി നടപടി തുടങ്ങിക്കഴിഞ്ഞു. കേരളം പക്ഷെ ഇനിയും അര്‍ഹിക്കുന്ന ഗൗരവും നല്‍കിയിട്ടില്ല. ബുള്‍ബാര്‍ ഘടിപ്പിച്ചോടുന്നവയില് ഭൂരിഭാഗവും വലിയ കാറുകളാണ്. അതില്‍ തന്നെ നല്ല പങ്ക് സര്‍ക്കാര്‍ വാഹനങ്ങളുമാണെന്നതാണ് പ്രത്യേകത.
Discussion about this post