പൊരിച്ച മീന്‍ പരാമര്‍ശത്തില്‍ റിമ കല്ലിങ്കലിനെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന പിഎ സുരേഷ്. സമൂഹത്തിലെ പെണ് വിവേചനത്തിനെതിരെ മര്യാദക്ക് പ്രതികരിക്കാതെ ആഷിക്കിന്റെ നിഴലായി നേപ്പാളിലും പരിസരങ്ങളിലും പോയ റീമ ഉയര്‍ത്തിയത് ഒരു കുടുംബ ചിന്ത തന്നെ എന്നാണ് സുരേഷിന്റെ വിമര്‍ശനം.
…ചില പെണ് ചോദ്യങ്ങള്‍…
പൊരിച്ച മീന്‍ കിട്ടാത്തത് കൊണ്ട് ഫെമിനിസ്റ്റ് ആയ റീമ കല്ലിങ്കലിനു നമോവാകം….
സമൂഹത്തിലെ പെണ് വിവേചനത്തിനെതിരെ മര്യാദക്ക് പ്രതികരിക്കാതെ ആഷിക്കിന്റെ നിഴലായി നേപ്പാളിലും പരിസരങ്ങളിലും പോയ റീമ ഉയര്‍ത്തിയത് ഒരു കുടുംബ ചിന്ത തന്നെ… പെണ് കുട്ടികള്‍ വീട്ടിലും നാട്ടിലും അനുഭവിക്കുന്ന വിവേചനം ചെറുതല്ല….
എനിക്ക് രണ്ടു കുട്ടികളാണ്.. മൂത്തത് കുഞ്ചൂ അതായത് പെണ്‍കുട്ടി (ഇ എം എസിന്റെ ഓര്‍മ്മക്ക് കുഞ്ചൂ )രണ്ടാമത്തെതു ആണ്‍കുട്ടി അച്ചു…ഇവരെ പരിപാലിക്കാന്‍ അച്ഛന്റെ സഹോദരി അതായത് അമ്മായി ഇവിടെ ഉണ്ട്…. വീട്ടിലെ ഭക്ഷ്യവിതരണത്തിലും മറ്റെല്ലാത്തിലും വെറും കഌസിക്കല്‍ ആയ അമ്മായി വിവേചനം കാണിച്ചു കൊണ്ടേ ഇരിക്കുന്നു….
എന്റെ പേടി എന്റെ മകള്‍ കുഞ്ചൂ ഫെമിനിസ്റ്റ് ആവുമോ എന്നത് മാത്രമാണ്……..
Discussion about this post