കണ്ണൂര്‍:വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന് മാമുക്കോയ. ഇപ്പോള്‍ നടക്കുന്ന ഈ കൊലപാതകങ്ങളൊന്നും കൈയബദ്ധങ്ങളല്ല. നേരത്തേ ലിസ്റ്റിട്ട് കൊലപ്പെടുത്തുകയാണ്. ഇവിടെ കൊല്ലപ്പെടുന്നത് വളരെ പാവപ്പെട്ട ചെറുപ്പക്കാരാണെന്നും മാമുക്കോയ പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയത്തിനു മുന്നില്‍ സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ടത്തെ നേതാക്കള്‍ എഴുത്തുകാരും കലാകാരന്മാരുമായിരുന്നു. അതില്ലാത്തതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും മാമുക്കോയ പറഞ്ഞു. രാഷ്ട്രീയനേതാക്കള്‍ അക്രമിക്കപ്പെടാത്തത് കൊണ്ടാണ് കേരളത്തില്‍ കൊലപാതകങ്ങള്‍ ഏറുന്നതെന്നും മാമുക്കോയ പറഞ്ഞു.
പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അതിനൊക്കെ വെട്ടാനും കൊല്ലാനും നില്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും മാമുക്കോയ പറഞ്ഞു.കൊല്ലുമ്പോള്‍ നാല്‍പ്പതും അമ്പതും വെട്ടു വെട്ടാതെ രണ്ടോ മൂന്നോ വെട്ടില്‍ തീര്‍ക്കണമെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ത്തൂ, വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്നും മാമുക്കോയ നേതാക്കലോട് അഭ്യര്‍ത്ഥിച്ചു.
Discussion about this post