കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പരിഹസിച്ചും അപകീര്‍ത്തിപ്പെടുത്തിയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്കി. ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ.ആര്. രാജഗോപാല്‍ ആണ് പരാതിക്കാരന് . എറണാകുളം റൂറല്‍ എസ്പിക്ക് ആണ് പരാതി സമര്‍പ്പിച്ചത്. കുപ്രചരണങ്ങള്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നിയമപരമായ കുറ്റമാണ്. ഈ വിഷയത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് കെ.ആര്. രാജഗോപാല്‍ പരാമര്‍ശിച്ചു.
Discussion about this post