സനുഷ കന്നടയിലേക്ക്

Published by
Brave India Desk

ബാലതാരമായി വന്ന് മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ തിളങ്ങിയ സനുഷ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. നരേന്ദ്ര ബാബു സംവിധാനം ചെയ്യുന്ന കബീര എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് സനുഷ കന്നഡ സിനിമയില്‍ ചുവട് വയ്ക്കുന്നത്. പ്രമുഖ കന്നഡ നടന്‍ ശിവരാജ്കുമാറാണ് ഈ സിനിമയില്‍ നായകനാവുന്നത്.

ഭീഷാം സാഹ്നിയുടെ ഏറെ പ്രശസ്തമായ കബീറ ഖദാ ബസാര്‍ മേന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ കഥയാണ് സിനിമ പറയുന്നത്. ടൈറ്റില്‍ വേഷത്തിലാണ് ശിവരാജ്കുമാര്‍ എത്തുന്നത്. ഡല്‍ഹി സുല്‍ത്താനായിരുന്ന സിക്കന്ദര്‍ ലോധിയുടെ വേഷത്തില്‍ തമിഴ് നടന്‍ ശരത് കുമാര്‍ എത്തും. കബീരയുടെ ഗുരുവായിരുന്ന രാമാനന്ദയുടെ വേഷം അഭിനയിക്കുന്നതിന് ബോളിവുഡിലെ ഒരു പ്രമുഖ നടനെയാണ് സംവിധായകര്‍ തേടുന്നത്.

രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന സിനിമയിലാണ് സനുഷ മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന നിര്‍ണായകം എന്ന സിനിമയിലാണ് സനുഷ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.

Share
Leave a Comment

Recent News