ഡല്‍ഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് കോണ്‍ഗ്രസ് ദിവാസ്വപ്നം കാണുകയാണെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. കേരളത്തിലും ബംഗാളിലും ബിജെപി വലിയ മുന്നേറ്റം നടത്താന്‍ പോവുകയാണ്. ഓരോ തിരഞ്ഞെടുപ്പിനു ശേഷവും കോണ്‍ഗ്രസ് ദുര്‍ബലമായി വരികയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയംതന്നെ നേടുമെന്നും ഗഡ്കരി പറഞ്ഞു.ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രതിപരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി .ഓരോ സംസ്ഥാനങ്ങളിലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് 2019ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയാനാകുന്നതെന്നും അദ്ദേഹം ചോദിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് കോണ്‍ഗ്രസ് ദിവാസ്വപ്നം കാണുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ വിജയം നേടി.
Discussion about this post