സഖാവ് എ.കെജിയുടെ ചെറുമകളും, പി കരുണാകരന് എംപിയുടെ മകളുമായ ദിയയുടെയും മസൈദ് സുഹൈലിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. മതേതര വിവാഹമെന്ന രീതിയില്‍ സിപിെം സൈബര്‍ സഖാക്കള്‍ ഈ വിവാഹത്തിന് വലിയ പ്രചാരം നല്കി. മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തുള്ള വിവാഹം എന്ന രീതിയിലായിരുന്നു പ്രചരണം. എന്നാല്‍ ഇപ്പോള്‍ വിവാഹ ചിത്രം ട്രോളായി മാറ്റുന്നത് എതിര് വിഭാഗമാണ്. തട്ടമിട്ട് മസൈദിനൊപ്പം നില്ക്കുന്ന ദിയയുടെ ഫോട്ടോയും, നിക്കാഹിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോയും വച്ചാണ് ട്രോള്‍.
രാവിലെ ഓഡിറ്റോറിയത്തില്‍ മതേതര വിവാഹം, വൈകിട്ട് വരന്റെ വീട്ടില്‍ മതപരവിവാഹം എന്നിങ്ങനെയാണ് ട്രോള്‍. മതേതരവിവാഹം പറഞ്ഞവരൊക്കെ എവിടെ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.
നേരത്തെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് പി കരുണാകരന് എംപി ആരോപിച്ചിരുന്നു. ഒരു മതത്തിന്റെയും ഭാഗമാകാതെ ജീവിക്കാന്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ പുതുതലമുറക്ക് പോലും കഴിയാതെയായി എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
https://www.facebook.com/photo.php?fbid=1260957644037428&set=a.421993827933818.1073741827.100003696122594&type=3&theater
https://www.facebook.com/renjeeth2/posts/980712622093940?pnref=story.unseen-section
Discussion about this post