കൊച്ചി:സിറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കോടതി ഉത്തരവുണ്ടായിട്ടും കേസെടുക്കാന്‍ വൈകിയെന്നാരോപിച്ച് നല്കിയ കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിംഗില്‍ ബഞ്ച് ഉത്തരവ് വന്നിട്ടും ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുക്കാന്‍ ആറു ദിവസം വൈകിയതെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു.
കേസെടുക്കുന്നതിന് പകരം നിയമോപദേശം തേടിയതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയേക്കും. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസാണ് കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.
Discussion about this post