തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ കെ.എം മാണിയോ ചോദ്യം ചെയ്തേക്കും ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയതായാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയ്ക്കാണ് അനുമതി നല്‍കിയത്. ബാറുടമകളായ രാജ്കുമാര് ഉണ്ണി ഉള്‍പ്പടെയുള്ളവരില്‍ നിന്ന് മൊഴി എടുത്തതിന് ശേഷമായിരിക്കും കെഎം മാണിയില്‍ നിന്ന് മൊഴി എടുക്കുക. നേരത്തെ ഇവരില്‍ നിന്ന് മൊഴി എടുത്തിരുന്നു. എന്നാല്‍ ബിജു രമേശിന്റെ ഡ്രൈവരുടെ മൊഴിയുടെയും, വിജിലന്‍സ് അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെയും പശ്ചാത്തലത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ബാര്‍ കോഴയില്‍ മാണിയ്ക്കെതിരെ തെളിവ്ലഭിച്ചു.
കോഴ നല്‍കുന്നതിനായി രാജ്കുമാര് ഉണ്ണി മാണിയുടെ വീട്ടിലെത്തിയെന്ന ബിജു രമേശിന്റെ ഡ്രൈവരുടെ മൊഴി ശരിയാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
രാജ്കുമാര് ഉണ്ണി മാണിയുടെ വീട്ടിലെത്തി തുക കൈമാറുന്നത് താന്‍ കണ്ടുവെന്ന് ബിജു രമേശിന്റെ ഡ്രൈവര്‍ വിജിലന്‍സിന് മൊഴി ന്ല്കിയിരുന്നു.
മാണിയുടെ വീട്ടില്‍ രാജ്കുമാര് ഉണ്ണി എത്തിയതിന്റെ തെളിവാണ് സംഘത്തിന് ലഭിച്ചത്. കെ.എല്‍ 01 ബിബി 7878 എന്ന നമ്പറിലുള്ള കാറിലാണ് രാജ്കുമാര് ഉണ്ണിഎത്തിയത്. മാണിയുടെ വസതിയിലെ ഗാര്‍ഡ് റൂം രജിസ്ട്രറിലാണ് കാറിന്റെ നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധനയില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ വിജിലന്‍സ് കണ്ടെടുത്തു.
അത്തരത്തില്‍ തനിക്ക് തുക കൈമാറിയിട്ടില്ല എന്നാണ് മാണിയുടെ നിലപാട്. കൈക്കൂലി നല്‍കിയിട്ടില്ലെന്ന് രാജ് കുമാര്‍ ഉണ്ണിയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബിജു രമേശിന്റെ ഡ്രൈവരുടെ മൊഴി ശരിയാണെന്നതിന് തെളിവ് ലഭിച്ചത് ഇനിയുള്ള അന്വേഷണത്തില്‍ നിര്‍ണായകമാകും.
അതേസമയം മാണിയുടെ വസതിയില്‍ രാജ്കുമാര് ഉണ്ണിയുടെ കാര്‍ എത്തിയെന്നതിന് തെളിവ് ലഭിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് മാണിയുടെ ഓഫിസ് അറിയിച്ചു. ക്ലിഫ് ഹൗസിലെ രജിസ്ട്രറാണ് വിജിലന്‍സ് പരിശോധിച്ചത്. മാണിയുടെ ഔദ്യോഗിക വസതിയില്‍ വാഹന രജിസ്ട്രര്‍ ഇല്ലെന്നും മാണിയുടെ ഓഫിസ് അറിയിച്ചു.
Discussion about this post