തളിപ്പറമ്പ്; കീഴാറ്റൂരില്‍ സമരപ്പന്തല്‍ നിര്‍മിക്കാനൊരുങ്ങി സിപിഎമ്മും. കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത പണിയുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ 25ന് നടത്താന്‍ തീരുമാനിച്ച രണ്ടാംഘട്ട സമരത്തിന് മുന്‍പായി, മാര്‍ച്ച് 24ന് 3000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബഹുജന പ്രകടനവും കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതി പ്രഖ്യാപനവും സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം. ഇതോടൊപ്പം നാടിനു കാവല്‍ എന്ന രീതിയില്‍ സമരപ്പന്തല്‍ കെട്ടാനാണ് പാര്‍ട്ടിയുടെ തീരുമാനം.
കീഴാറ്റൂരില്‍ ഉള്ളവര്‍ സമരം നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും പുറത്തുനിന്ന് ആളുകളെത്തി സംഘര്‍ഷത്തിന് ഇടയാക്കുന്നതിനോടാണ് വിരോധമെന്നും പാര്‍ട്ടി നിലപാട്. അതുകൊണ്ടാണു നാടിനു കാവല്‍ എന്ന രീതിയില്‍ പ്രചരണവും സമരവും ആരംഭിക്കുന്നത്.
അതേസമയം 25ന് വയല്‍ കിളികളുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണില്‍നിന്നു രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കീഴാറ്റൂരിലേക്കു പ്രകടനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമരം ഉദ്ഘാടനത്തില്‍ വി.എം. സുധീരന്, സുരേഷ് ഗോപി എന്നിവരെ പങ്കെടുപ്പിക്കാനാണു തീരുമാനം.
.
Discussion about this post