ഡല്‍ഹി: കീഴാറ്റൂര്‍ ദേശീയ പാത നിര്‍മ്മാണം സംബന്ധിച്ച എതിര്‍പ്പുകളിലെ വസ്തുതകള്‍ പഠിച്ച ശേഷം വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്ഷവര്ദ്ധന്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ് ഉറപ്പു മന്ത്രി നല്‍കിയത്.
250 ഏക്കര്‍ പാടം നികത്തുമ്പോഴുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മണ്ണ് മാഫിയക്കും കരാറുകാര്‍ക്കും വേണ്ടിയാണ് സി.പി.എം കൂട്ട് നില്‍ക്കുന്നത്. മുഴുവന്‍ കര്‍ഷകരും ഭുമി വിട്ടു നല്കാന് സമ്മതിച്ചാല്‍ പോലും പാടം നികത്താന്‍ അനുവദിക്കരുതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
Discussion about this post