തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വിവാദ പ്രസംഗത്തിന്റെ പേരില്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടങ്ങി. വെള്ളിയാഴ്ച അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന് ജേക്കബ് തോമസിന്് നിര്‍ദേശം നല്‍കി. ഓഖി ദുരന്തത്തിനെ സംബന്ധിച്ച് സര്‍ക്കാരിന് പിഴവ് സംഭവിച്ചു എന്നും സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുമെന്നുള്ള പ്രസംഗത്തിന്റെ പേരിലായിരുന്നു ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്.
ഇതിനായി സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ അച്ചടക്ക സമിതിയും രൂപീകരിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി ജേക്കബ് തോമസിന്റെ വിശദീകരണം തള്ളുകയാണുണ്ടായത്. ഈ മാസം ആറിന് വീണ്ടും സമിതിക്കു മുന്നില്‍ ഹാജരാകാന്‍ ജേക്കബ് തോമസിന് സമന്‍സ് നല്‍കി. ഒരു മാസത്തിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം
Discussion about this post