ഡേറ്റിംഗ് ആപ്പ് ആയ അരികെയിലൂടെ നിരവധി സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഡേറ്റിംഗ് ആപ്പിലൂടെ യുവതികളെ പരിചയപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം ഇയാൾ സാമ്പത്തികമായും അവരെ ചൂഷണം ചെയ്തെന്നാണ് കണ്ടെത്തൽ. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
അനാഥൻ ആണെന്നും, വലിയ ബിസിനസ് സമ്രാജ്യത്തിന്റെ ഉടമ ആണെന്നും, സംഗീത പ്രേമി ആണെന്നും വിദേശ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുവെന്നും പറഞ്ഞാണ് ഇയാൾ യുവതികളെ സമീപിച്ചിരുന്നത്.
സൗഹൃദത്തിലാവുമ്പോൾ പതിയെ തനിനിറം പുറത്തെടുക്കും. തന്റെ കോടിക്കണക്കിന് രൂപ എൻഫോഴ്സ്‌മെന്റ് പിടിച്ചെന്നും തിരിച്ചു കിട്ടാൻ ടാക്‌സ് അടയ്ക്കണമെന്നും യുവതികളോട് പറയും. പണം നൽകാതെ വന്നാൽ പഴയ ചാറ്റും വീഡിയോയും കാണിച്ച് ഭീഷണി തുടങ്ങും. പണം തിരികെ ആവശ്യപ്പെടുമ്പോൾ കാൻസർ സംബന്ധമായ ചികിത്സയ്ക്ക് വിദേശത്തേക്ക് പോയതാണെന്ന് പറയുകയാണ് പതിവ്.
Discussion about this post