അക്ബറിൻ്റെ ദർബാറിലെ അസൂലായുക്കളായ സഹ സദസ്യർ രാഗ് ദീപക്ക് താൻസെന്നിനെ കൊണ്ട് നീണ്ട് ആലപിക്കാൻ അക്ബറിനെ കൊണ്ട് ആജ്ഞാപിപ്പിച്ചു എന്നും രാഗത്തിൻ്റെ ഊഷ്മളത കൊണ്ട് ശരീരോഷ്മാവ് ആപൽകരമായി ഉയർന്ന് മോഹാലാസ്യനാകുന്നതു കണ്ട അദ്ദേഹത്തിൻ്റെ വിണാവിദുഷി ആയ പുത്രി സരസ്വതി (ഹുസ്സെയിനി )രാഗ് മേഘ് ആലപിച്ച് മഴ പെയ്യിച്ച് തണുപ്പിച്ച് രക്ഷിച്ചു എന്നും പറഞ്ഞു കാണുന്നു.
ചില രാഗങ്ങൾക്ക് മനുഷ്യമനസ്സുകളിലും മസ്തിഷ്കത്തിലും തുടർന്ന് ശരീരത്തിലും ചെലുത്താൻ ഉള്ള സ്വാധീനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണല്ലോ കാലാ കാലങ്ങളായി മെൻ്റൽ ഹെൽത്തിൻ്റെ തെറാപ്പിക് അങ്ങിനെ ഉള്ള രാഗങ്ങൾ ധാരാളമായി ഉപയോഗിച്ചുവരുന്നു ..ആദ്യമായി ഇന്ത്യൻ വിമാനങ്ങളിൽ കയറുന്ന ഒരാളുടെ ആശങ്കയും പേടിയും പണ്ഡിറ്റ് രവിശങ്കറുടെ മന്ത്രസ്ഥായിലെ സിത്താറിൻ്റെ നാദം ശാന്തമാക്കുന്നതു കൊണ്ടാണല്ലോ അത് ഉപയോഗിക്കുന്നത് ..അതിൻ്റെ സ്ഥാനത്ത് വൈ ദിസ് കൊലവേറി കൊലവറി ഉപയോഗിക്കാറില്ലല്ലോ എത്ര പോപ്പുലർ ആണെങ്കിലും എത്രയോ രാഗങ്ങൾ നമ്മളെ കാരണമില്ലാതെ വിഷാദരാക്കുന്നു സന്തോഷവാന്മാരാക്കുന്നു റോമാൻ്റിക്ക് ആക്കുന്നു ആവേശഭരിതരാക്കുന്നു.
കദംകദം ബഡായേ ജാ എന്ന വരികൾ നമ്മളിൽ സുഭാഷ് ചന്ദ്രബോസിൻ്റെ ദേശസ്നേഹികളുടെ ആർമി കാടും മേടും ഉറച്ച് ചവിട്ടി കയറുന്ന മൺപുരണ്ട ഷൂസുകളെ ഓർമ്മിക്കുന്നു. പണ്ഡിറ്റ് നെഹറുവിനെ കരയിപ്പിച്ച യേ മേരെ വത്തൻ കി ലോഗോം ഗാനം സൈനീകരുടെ ത്യാഗം മറ്റൊരു വികാരം മനസ്സിൽ നിറക്കുന്നു. ഇനി കമ്യൂണിസ്റ്റുകൾ പാടുന്ന സമരവീര ഗാനങ്ങളിലെ സാഹിത്യത്തിലെ ചുവപ്പു ചെങ്കൊടി എന്തുന്നവരെ ആവേശഭരിതരാക്കുന്നു ത്രസിപ്പിക്കുന്നു.
സാഹിത്യവും രാഗവും ചേർന്ന ലളിതമായ ഒരു പദമായ ഇന്നലെ എന്ന ഗാനം തുടക്കത്തിലെ നീട്ടൽ തന്നെ നമ്മെ ഇന്നലെകളിലേക്ക് എത്തിക്കുന്നു പിന്നിടുവരുന്ന എൻ്റെ നെഞ്ചിലെ മൺവിളിക്കൂതിയില്ലേ കാറ്റെൻ തുടങ്ങിയത് വരുമ്പോൾ വരികൾ അത്ര ശക്തമൊന്നും അല്ലാതെയും എന്നോ നഷ്ടപ്പെട്ട പിതൃ വാത്സല്യത്തിൻ്റെ ദുഃഖം മനസ്സിൽ നിറക്കുന്നു. ഇന്നലെ എന്ന ഒരു വാക്ക് മതിയാവുന്നു അതിന് ..
ഒരു ചെറിയ ഉദാഹരണം പറഞ്ഞു എന്നേ ഉള്ളു അങ്ങിനെ എത്രയെത്ര
ഭാരതീയ രാഗങ്ങൾക്ക് മനുഷ്യൻ്റെ സത്ഗുണങ്ങൾ ഉയർത്താനുള്ള കഴിവുണ്ട്.
ഇനി ഹെജിമണി ആരോപിക്കപ്പെടാത്ത നാടൻ പാട്ടുകൾ എടുത്താലും അങ്ങിനെ തന്നെ .. നിർമാല്യത്തിലെ നാവുറു പാട്ട് പാടുമ്പോൾ പടിപ്പുരയിൽ തളർന്നിരുക്കുന്ന വെളിച്ചപ്പാടിൻ്റെ മനസ്സിൽ ഓടുന്ന പ്രകടിപ്പിക്കാത്ത പുത്രസ്നേഹം തൊടാൻ പറ്റുന്നു ..
കലാഭവൻ മണി വിശന്ന വയറിന്റെ ബാല്യത്തെ കുറിച്ച് നാടൻ ശൈലിയിൽ ദയനീയതയോടെ പാടുമ്പോൾ പ്ലേറ്റിൽ അധികം എടുത്ത് കളഞ്ഞ ഭക്ഷണത്തെ പറ്റി ഓർത്ത് കുറ്റബോധം തോന്നിപ്പിക്കുന്നു ..
അവിടെ വെല്ലുവിളിയുടെ ഭാഷയാണ് എങ്കിൽ ചിലപ്പോൾ കുറ്റബോധം ഉണ്ടാവണം എന്നില്ല.
നാടൻ തമിഴ് പാട്ടുകളുടെ ഭാവം മറ്റൊന്നാണ്
വടക്കൻ പാട്ടുകളുടെ വീരം വേറെന്നോണ്
മാപ്പിളപ്പാട്ടുകളുടെ മൊഞ്ച് വേറെ ആണ്
കൃസ്തീയ ഗാനങ്ങളിലെ കരുണയും സഹനതയും കല്ലായ മനസ്സുകളെയും അലിയിപ്പിക്കാൻ കഴിയുന്നതാണ്
കൊയ്തു പാട്ടുകൾ പ്രതീക്ഷയുടെതാണ്
മൺസൂണിൻ്റെ ഗാനങ്ങൾ ശരത്കാല ഗാനങ്ങളുടെ മൂഡിലല്ലല്ലോ
ഇന്ത്യൻ നേതാക്കൾ മരിച്ച് ലൈയിങ്ങ് ഇൻ സ്റ്റേറ്റിൽ ദേശീയ ദുഖാചരണത്തിന് ദൂരദർശനും ആകാശവാണിയും രാഗ് ദേശാണ് വെക്കാറ് എന്ന് തോന്നുന്നു.
എത്ര മോശം ഭരണാധികാരി ആയിരുന്നു എങ്കിലും നമ്മളിൽ അത് നഷ്ടബോധം ഉണ്ടാക്കും.
പറഞ്ഞുവരുന്നത് സാഹിത്യത്തിനും സംഗീതത്തിനും മനുഷ്യമനസ്സുകളെ സ്വാധീനിക്കാൻ അങ്ങേയറ്റം കഴിയും.
പ്രത്യേകിച്ച് ജനനം മുതൽ മരണം വരെ സംഗീതം എല്ലാത്തിൻ്റെയും ഭാഗമായ ഭാരതീയ ഉപ ഭ്രൂഖണ്ഡ മനസ്സിനെ പെട്ടന്ന് വികാര വിക്ഷോഭങ്ങളിൽ അത് കൊണ്ടെത്തിക്കും.. ചിലപ്പോൾ ഗുണകരമായി ചിലപ്പോൾ ആപൽക്കരമായി
കമലിൻ്റെ ഉള്ളക്കം സിനിമയിൽ അമല അവതരിപ്പിക്കുന്ന രേശ്മ എന്ന കഥാപാത്രത്തിൻ്റെ തിരിച്ചു പിടിച്ച മാനസിക ആരോഗ്യം വീണ്ടും തെറ്റിക്കുന്നത് ഭ്രാന്തമായ സംഗീതവും നിറങ്ങളും ആണ് ..അത് പ്രീപ്ലാൻഡ് അല്ലാത്ത കൊലയിൽ എത്തിക്കുന്നു
സെവൻ സ്റ്റാർ സ്പായിലും ഹെൽത്ത് ക്ലിനിക്കിലും എല്ലാം റിലാക്സ് ചെയ്യാൻ വെക്കുന്ന സംഗീതം ഭൈരവി യെമൻ ഭൂപാളം പുരിയ കല്യാണി ഹംസധ്വനി മൽഹാർ തുടങ്ങിയവ എല്ലാം ആണ്.
അല്ലാതെ ദ്രുതതാളങ്ങൾ അല്ല.
മദ്യവും മയക്കുമരുന്നും പോൺ സൈറ്റുകളും തീവ്ര രാഷ്ട്രീയ മത ചിന്തകളും ഭയാനകമായി കീഴപ്പെടുന്ന ഒരു സമൂഹമാണ് കേരളം എന്നത് ദിനം തോറും വർദ്ധിച്ചുവരുന്ന പതിന്മടങ്ങ് കുറ്റകൃത്യങ്ങൾ തെളിയിക്കുന്നു.. വാഴ്ത്തിപ്പാടുന്ന മാതൃത്വം പിതൃത്വം എല്ലാം മറക്കുന്ന സാമൂഹിക സാഹചര്യങ്ങൾ ..കുഞ്ഞുങ്ങളും വൃദ്ധരും പുറത്തും അകത്തും അരക്ഷിതരാവുന്ന അന്തരീക്ഷം
ഇങ്ങനെ അനാരോഗ്യം നിലനിക്കുന്ന സമൂഹത്തിൽ മറന്നു തുടങ്ങിയ ജാതി സ്പർദ്ധയും കൂടി വീണ്ടും കൊണ്ടുവന്ന് സമൂഹികാന്തരീക്ഷം കുട്ടിച്ചോറാക്കുന്ന അരാജകത്വം വളർത്തുന്ന വിഘടനവാദം വളർത്തുന്ന അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യവും ഭ്രാന്തമായി വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന സംഗീതവും അല്ല വേണ്ടത് എന്നു ചിലർ പറയുന്നതിൽ എന്താണ് തെറ്റ്.
ശശികല ടീച്ചറും അതല്ലേ പറഞ്ഞുള്ളു.
അന്ധമായി പ്രോത്സാഹിപ്പിക്കുന്നവരുടെ ഉദ്ദേശശുദ്ധിയിലും സംശയം പ്രകടിപ്പിച്ചു
ജനാധിപത്യത്തിൽ വേടനും ശശികല ടീച്ചർക്കും ഇടമുണ്ട് ശബ്ദമുണ്ട്
ഇഷ്ടപ്പെടാനും വിമർശിക്കാനും കറുത്ത നിറമുള്ള വേടൻ്റെ പാട്ടിനെ കറുത്ത നിറമുള്ള ടീച്ചർ ഒന്ന് വിമർശിച്ചു
അതിൽ എവിടെയാണ് ജനാധിപത്യ ധ്വംസനം വർണ്ണവിദ്വേഷം ?
ഒരു സ്ത്രീയെന്ന നിലയിൽ ശശികല ടീച്ചറോളം ആക്ഷേപിക്കപ്പെട്ട ആരും കാണില്ല.ഓവൈസിയോ ഉസ്താദ്മാരോ ബിഷപ്പ്മാരോ സ്വസമുദായ വാദങ്ങൾ ശക്തമായി മുഖം നോക്കാതെ പറയുന്ന പോലെ ഹിന്ദു ഐക്യവേദിയുടെ ചുമതല ഉണ്ടായിരുന്ന ടീച്ചർ പറയുന്നത് എടുക്കാറില്ലായിരുന്നു. വ്യക്തിപരമായ സ്ത്രീവിരുദ്ധ അക്ഷേപങ്ങളുടെ പെരുമഴ ആയിരുന്നു എന്നും അവർക്കു നേരേ
അവർ തനിക്കു വരുന്ന അങ്ങേയറ്റം മോശം കമ്മൻ്റുകൾക്കു പോലും സഭ്യമായ ഭാഷയിൽ ആണ് അവർ പ്രതികരിച്ചു കാണാറ്.
അവരുടെ ഏലേറ്റിസം ഇല്ലാത്ത നാടൻ സത്വം പലപ്പോഴും വേട്ടയാടപ്പെടാറുള്ളത് കാണാറുണ്ട്.
മറ്റു പലരും പറയാത്ത ഒന്നും അവർ പറഞ്ഞു കാണാറില്ല.
സഭ്യേതര ഭാഷയും പറഞ്ഞു കാണാറില്ല.
എനിക്ക് അവരുടെ ചില അഭിപ്രായങ്ങളോട് യോജിപ്പ് തോന്നാറില്ല എങ്കിലും പലതിലും കാര്യമുണ്ട് എന്നും തോന്നാറുണ്ട്.
പൊളിറ്റിക്കലി കറക്ട് ആയി മാത്രം സംസാരിക്കുന്ന ഒരു സമുദായം തുറന്ന് പറയാൻ മടിക്കുന്ന പലതും അവർ വേഷം കെട്ടലില്ലാതെ പറഞ്ഞ് വേട്ടയാടപ്പെടാൻ നിന്നു കൊടുക്കാറുണ്ട് സ്വയം.
ഇനി അതിൽ കുറ്റകരമായ വല്ലതും ഉണ്ടെങ്കിൽ കേസു കൊടുക്കയോ ശിക്ഷ വാങ്ങി കൊടുക്കയോ ആവാമല്ലോ ജനാധിപത്യ രീതിയിൽ..
വേടന് പാടാനുള്ളത് പാടട്ടെ .. ടീച്ചർക്ക് പറയാനുള്ളതും പറയട്ടെ
Discussion about this post