വിവാദമായിരിക്കുന്ന കണ്ണൂര്‍-കരുണ ബില്‍ അവസാനം ഗവര്‍ണറുടെ കൈയ്യില്‍ ഏത്തി. ഈ ബില്‍ ഇന്നലെ ഗവര്ണറക്ക് അയച്ചിരുന്നു എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇന്ന് രാവിലെ ബില്‍ ഗവര്‍ണറുടെ കൈയ്യില്‍ എത്തിയില്ലായെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. നിയമസെക്രട്ടറിയായ ബി.ജി.ഹരീന്ദ്രനാഥ് ഇന്ന് രാവിലെ രാജ്ഭവനില്‍ നേരിട്ട്
വന്ന് ബില്‍ സമര്‍പ്പിച്ചിരുന്നു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടുകൂടിയാണ് ബില്‍ ഗവര്‍ണറുടെ കൈയ്യില്‍ സമര്‍പ്പിച്ചത്. അതേസമയം ബില്ലില്‍ ഒപ്പിടരുതെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു. ഇതിന് വേണ്ടി ബി.ജെ.പിയുടെ ഒരു സംഘം ഗവര്‍ണറെ കാണാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
Discussion about this post