ദളിത് കുടുംബാംഗമായ ചിത്രലേഖയുടെ വീടിനു മുന്നില്‍ വ്യാഴാഴ്ച സന്ധ്യയോടെ ചത്ത പട്ടിയെ കൊണ്ടിട്ടു. നല്കിയ ഭൂമി തിരിച്ചടുത്ത സര്‍ക്കാര്‍നടപടി വിവാദത്തിലായതോടെ സി.പി.എമ്മുമായി പരസ്യ ഏറ്റുമുട്ടലിലാണ് ചിത്രലേഖ. ബി.ജെ.പി.യും കോണ്‍ഗ്രസും അവര്ക്കൊപ്പമായതോടെ നടപടി രാഷ്ട്രീയവിഷയമായി മാറി. ഇതിനു പിന്നാലെയാണ് വീടിനുമുമ്പില്‍ പട്ടിയുടെ ജഡം കണ്ടത്.
ആരോ കൊന്ന് കൊണ്ടിട്ടതാണെന്നാണ് സംശയം. കഴുത്തില്‍ കേബിള്‍ കുരുങ്ങിയ നിലയിലാണ് പട്ടിയുണ്ടായിരുന്നത്. അടുത്തദിവസം പോലീസിന് പരാതി നല്‍കുമെന്ന് ചിത്രലേഖ പറഞ്ഞു.
കാട്ടാമ്പള്ളിയിലാണ് ചിത്രലേഖ പുതിയ വീടുണ്ടാക്കുന്നത്. ഇതിനുള്ള സ്ഥലം കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ചതാണ്. ആ നടപടി ഈ സര്‍ക്കാര്‍ റദ്ദാക്കി. വീട് നിര്‍മാണം പാതിവഴിയിലെത്തിയപ്പോഴാണ് ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തത്. ഇത് വകവെയ്ക്കാതെ പണി തുടരാന്‍ യു.ഡി.എഫ്. – ബി.ജെ.പി. നേതാക്കള്‍ ചിത്രലേഖയ്ക്ക് പിന്തുണ നല്‍കിയിരുന്നു. നിര്‍മാണം നടക്കുന്ന ഈ വീട്ടിനടുത്താണ് പട്ടിയെ കൊണ്ടിട്ടത്.
Discussion about this post