എല്‍ഡിഎഫിനെതിരെ ശക്തമായ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍ഡിഎഫിന് സവര്‍ണ്ണരോട് മാത്രം ആഭിമുഖ്യമെന്ന് വെള്ളാപ്പള്ളി ആഞ്ഞടിച്ചു.മുന്നോക്ക സംവരണത്തില്‍ എല്‍ഡിഎഫ് എടുത്ത നിലാപാടിനോട് വിയോജിപ്പെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിനോടുള്ള നിലപാട് ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. നേരത്തെ ചെങ്ഹന്നൂരില് എല്‍ഡിഎഫിനോട് മൃദു സമീപനം സ്വീതകകരിച്ചിരുന്ന വെള്ളാപ്പള്ളി നിലപാട് മാറ്റി എന്നാണ് സൂചന. മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എല്‍ഡിഎഫിനെ പുകഴ്ത്തിയതിന്റെ തൊട്ടു പിറകെയാണ് വെള്ളാപ്പള്ളി വിമര്‍ശനവുമായി രംഗത്തെത്തിയത്.
ബിഡിജെഎസ് എന്‍ഡിഎയ്ക്ക് ഒപ്പം ഉറച്ചു നില്‍ക്കുകയാണെന്ന് നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
Discussion about this post