കോഴിക്കോട്; നിപ വൈറസ് ബാധയെ തുടര്‍ന്ന് ആദ്യം മരിച്ച ചങ്ങരോത്ത് സ്വദേശി സാബിത്തിന്റെ യാത്രാപശ്ചാത്തലം പരിശോധിക്കണമെന്ന് ആവശ്യം. നിപ വൈറസുമായ് ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായ് ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടില്‍ ആദ്യം മരിച്ച സാബിത്ത് എന്ന യുവാവ് ദീര്‍ഘകാലമായി മലേഷ്യയില്‍ എഞ്ചിനിയറായി ജോലി ചെയ്ത് വരികയായിരുന്നു. സാബിത്തിന് അവിടെ വച്ച് പനിയും ശക്തമായ വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യയില്‍ ചികിത്സ തേടി. താത്കാലിക ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. മരണം സംഭവിക്കുന്നതിന് ഒരു മാസം മുമ്പാണ് സാബിത്ത് നാട്ടിലെത്തുന്നത്. അതിനുശേഷമാണ് വവ്വാലിനെ കണ്ടെത്തിയ കിണര്‍ വൃത്തിയാക്കുന്നത്. ഇതിനുശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നതും മരണം സംഭവിക്കുന്നതും.
വവ്വാലില്‍നിന്നാണ് നിപ്പ വൈറസ് പടരുന്നതെന്നാണ് ആദ്യ വിലയിരുത്തല്‍. എന്നാല്‍, അത് സംബന്ധിച്ച സ്ഥിരീകരണം ഇന്ന് വൈകിയേ ലഭിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് സാബിത്ത് സന്ദര്‍ശിച്ച സ്ഥലങ്ങളെ സംബന്ധിച്ച് പഠനം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്വവ്വാലുകളെ കേന്ദ്രീകരിച്ച് നടത്തുന്ന പഠനത്തിന് പുറമെയാണ് വൈറസ് പടരാനുള്ള മറ്റ് സാഹചര്യങ്ങളെ കുറിച്ചും പഠിക്കാന്‍ നിര്‍ദേശം നല്കിരിക്കുന്നത്.
Discussion about this post