ഡല്‍ഹി: സംസ്ഥാന ബിജെപി അധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനത്തിന്റെ പിന്‍ഗാമിയെ അമിത് ഷാ ഉടന്‍ പ്രഖ്യാപിക്കും എന്നാണ് സൂചന… അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ വലിയ വെല്ലുവിളികളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് കുമ്മനത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28-ന് വിരമിക്കും എന്നിരിക്കെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് കേരളം വിടേണ്ടി വരും. ഇന്നലെ രാത്രി എട്ടരയോടെയാണ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവന് പുറത്തിറക്കിയത്.
നിലവില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കളില്‍ വി.മുരളീധരന്, പി.കെ.കൃഷ്ണദാസ്,സി.കെ.പത്മനാഭന്, പി.എസ്.ശ്രീധരന്‍പ്പിള്ള…എന്നിവര്‍ ഇതിനോടകം ബിജെപി അധ്യക്ഷ സ്ഥാനത്ത് ഇരുന്നവരാണ്. അതല്ല പുതിയൊരാളെയാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില്‍ കെ.സുരേന്ദ്രന്, എം.ടി.രമേശ്,ശോഭാ സുരേന്ദ്രന്,കെ.പി.ശ്രീശന്…. തുടങ്ങിയ സീനിയര്‍ നേതാക്കളില്‍ ആരെയെങ്കിലും പരിഗണിക്കാന്‍ സാധ്യത ഉണ്ട്.
Discussion about this post