ഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. 11 മണിക്കായിരിക്കും സത്യപ്രതിജ്ഞ. നിലവിലെ ഗവര്‍ണറിന്റെ കാലാവധി ഇന്ന് അവസാനിക്കും.
ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ കുമ്മനത്തിന് സമ്മതമില്ലെന്നും, അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നും ചില വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് ഇപ്പോള്‍ ചുമതലയേല്‍ക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
Discussion about this post