കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയതില്‍ ഭാര്യ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് സൂചന. നീനുവിന്റെ മാതാപിതാക്കളായ ചാക്കോയ്ക്കും രഹ്നയ്ക്കും കെവിനെ തട്ടിക്കൊണ്ടുപോകുന്ന ക്വട്ടേഷന്‍ സംബന്ധിച്ച് വിവരം ഉണ്ടെന്ന് കേസില്‍ അറസ്റ്റിലായ നിയാസിന്റെ അമ്മയുടെ മൊഴി. ഇവരുടെ മൊഴി ഉടനെ രേഖപ്പെടുത്തും.
തന്റെ മകനെ കുടുക്കിയതാണെന്ന് അറസ്റ്റിലായ നിയാസിന്റെ അമ്മ പറഞ്ഞു. നീനുവിന്റെ അമ്മയും അച്ഛനും സഹോരൻ ഷാനുവും ചേര്‍ന്ന് നിയാസിനെ നിര്‍ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. നീനുവിനെ പരീക്ഷ കഴിഞ്ഞ് കൊണ്ടുവരാൻ വാഹനം വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്.നീനുവിന്റെ വീട്ടുകാര്‍ നിയാസിനെ വിളിക്കാനെത്തിയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അതേ സമയം നീനുവിന്റെ മറ്റൊരു സുഹൃത്തിനെ കൊല്ലാനും പെണ്‍കുട്ടിയുടെ കുടുംബം ക്വട്ടേഷൻ നല്‍കിയെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. തെൻമല സ്വദേശിയായ നീനുവിന്റെ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചു.പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ചതിനാണ് ക്വട്ടേഷൻ നല്‍കിയത്. സംഭവം നടന്നത് രണ്ട് വര്‍ഷം മുൻപാണ്.
Discussion about this post