കോട്ടയം: കോട്ടയത്തെ ദുരഭിമാനക്കൊല കെവിന്റെ മരണം വെള്ളം ഉള്ളില്‍ ചെന്നുള്ളതെന്ന് പ്രാധമിക നിഗമനം. പ്രണയിച്ച് വിവാഹം കഴിച്ചതിന് വധുവിന്റെ സഹോദരനും കൂട്ടരും തട്ടിക്കൊണ്ട് പോയി പിന്നീട് തെന്മലയില് മരിച്ചനിലയില്‍ കണ്ടെത്തിയ കെവിന്റെ മരണം വെള്ളം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാധമിക നിഗമനം.
ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമാകും അന്തിമറിപ്പോര്‍ട്ട് പുറത്തെത്തുക. ക്രൂര മര്‍ദനത്തിന് ശേഷം വെള്ളത്തിലേക്കെറിഞ്ഞതോ പ്രതികളുടെ പിടിയില്‍ നിന്ന് രക്ഷപെടുന്നതിനിടെ തോട്ടിലേക്ക് വീണതോ ആകാം. ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതം മരണകാരണമായോ എന്ന് പരിശോധനാ ഫലം കിട്ടിയ ശേഷം വിദഗ്ധ ഡോക് ടര്‍മാരുടെ സംഘമാകും വിലയിരുത്തുക
Discussion about this post