തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കേസിലും കോട്ടയത്തെ കെവിന്റെയും മരണത്തില്‍ മാത്രമേ പോലീസിന് പിഴവ് പറ്റിയുള്ളു എന്ന വാദവുമായ് മന്ത്രി എംഎം മണി.
കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പോലീസിന് അബദ്ധം പറ്റിയുള്ളൂ. വാരാപ്പുഴയിലെ ആ പയ്യനെയല്ലേ പോലീസ് കൊന്നൊള്ളൂ. വേറെ ഇതിനുമുന്‍പ് കേരളത്തിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?- മന്ത്രിയുടെ ചോദ്യം. രാഷ്ട്രീയ ലക്ഷ്യംവച്ച് കുറെ ആളുകൾ വെറുതെ അതുമിതും പറയുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇത് ആദ്യ സംഭവമല്ല, കഴിഞ്ഞ മാസവും സമാനസംഭവമുണ്ടായി എന്നായിരുന്നു കെവിന്റെ ദുരഭിമാനക്കൊലയെക്കുറിച്ചുള്ള ചോദ്യത്തിനോട് മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചത്.
Discussion about this post