കോട്ടയം സ്വദേശി കെവിൻ ജോസഫിന്റെ ദുരഭിമാനക്കൊലയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
സംഭവത്തിൽ സംസ്ഥാന സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു നാല് ആഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ചീഫ് സെക്രട്ടറിയ്ക്കും ഡി ജി പി യ്ക്കും നിർദേശം.
പരിഷ്കൃത സമൂഹത്തിൽ ഒരിക്കലുമുണ്ടാകരുതാത്ത സംഭവമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പ്രതികളായവർക്കു വേണ്ടി പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പൗരന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കമ്മീഷൻ വിലയിരുത്തുന്നു.
Discussion about this post