കൊട്ടാരക്കരയില്‍ സൈനിന്റെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം. പട്ടാപ്പകല്‍ വീടിന് നേരെ ആക്രമണം നടത്തിയ സംഘം വീടിനകത്ത് കയറി പൂജാമുറിയും, ഗൃഹോകരണവും അടിച്ചു തകര്‍ത്തു. കൊട്ടാരക്കര പൂത്തൂര്‍ കോട്ടാത്തല സതീഷ് നിലയത്തില്‍ വിഷ്ണുവിന്റെ വീടാണ് അക്രമിക്കപ്പെട്ടത്. ആക്രമത്തില്‍ പ്രതിഷേധിച്ച് ബി ജെ പി കൊട്ടാരക്കര നിയോജക മണ്ഡലത്തിലും പവിത്രേശ്വരം പഞ്ചായത്തിലു നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. സംഭവത്തെതുടർന്ന് കൊട്ടാരക്കര, പുനലൂർ പ്രദേശങ്ങളിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
കന്നുകാലികളെ ക്രൂരമായ അവസ്ഥയില്‍ ലോറിയില്‍ കൊണ്ടു പോകുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട് വിഷ്ണു ഇപ്പോള്‍ റിമാന്റിലാണ്. ഗോ സംരക്ഷകര്‍ ആക്രമിച്ചുവെന്ന രീതിയില്‍ വാര്‍ത്ത തെറ്റായി പ്രചരിപ്പിച്ച് വര്‍ഗ്ഗീയ സംഘര്‍ഷത്തിന് നീക്കം നടക്കുന്നതായി ആരോപണമുയരുന്നതിനിടെയാണ് ഇന്ന് രാവിലെ വിഷണുവിന്റെ വീട് ആക്രമിക്കപ്പെട്ടത്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം ഏഴംഗ സംഘം വീട്ടില്‍ കയറി ആക്രമം നടത്തുകയായിരുന്നു. ആക്രമത്തില്‍ വിഷ്ണുവിന്റെ അമ്മ സുഭദ്രയ്ക്ക് പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post