കവചിത വാഹനങ്ങളെ ഭേദിയ്ക്കാനാകുന്ന മിസൈലുകള്‍ വാങ്ങുന്നതിന് ഇസ്രയേലും ഇന്ത്യയും കരാറുകല്‍ ഒപ്പിടുന്നു. അഞ്ഞൂറു ദശലക്ഷം ഡോളറിന്റെ കരാറൊപ്പിടാന്‍ ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 4500 സ്പൈക്ക് ആന്റിടാങ്ക് മിസൈലുകളാണ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. ജൂലായ് ആദ്യവാരം ഇസ്രയേല്‍ പ്രതിരോധ ഉദ്യോഗസ്ഥന് ഉദി ആദം ഭാരതം സന്ദര്‍ശിയ്ക്കുന്ന സമയത്ത് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.
ഇന്ത്യയും ഇസ്രേയലുമായുള്ള പ്രതിരോധ സഹകരണം ശക്തമായ സാഹചര്യത്തിലാണ് കരാറുമായി ഇരുരാജ്യങ്ങളും മുന്നോട്ടുപോകുന്നത്. ബാരക് 8 വ്യോമപ്രതിരോധസംവിധാനങ്ങളും ഇസ്രേയലുമായി സഹകരിച്ച് ഇന്ത്യ നിര്‍മ്മിച്ചിരുന്നു.
അതേ സമയം ഇന്ത്യയുടെ സ്വന്തം കവചിതവാഹനവേധിയായ നാഗ് മിസൈലുകളുടെ മൂന്നാം തലമുറ ഡീ ആര് ഡീ ഓയില്‍ സജ്ജമാക്കിക്കൊണ്ടിരിയ്ക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ അതിന്റെ പ്രാഥമികവട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നു.
Discussion about this post