ഡല്‍ഹി: ഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ആണ് അപ്പീല്‍ നല്‍കിയത്.
ജസ്റ്റിസ്സുമാരായ ശാന്തന ഗൗഡര്‍, എന്‍വി രമണ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ്സുമാരായ എന്‍വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആദ്യം കേസ് പരിഗണിച്ചിരുന്നത്.
വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേസിലെ മറ്റു പ്രതികളായ കസ്തൂരിരംഗ അയ്യര്‍, കെജി രാജശേഖരന് എന്നിവര്‍ നല്കിയ ഹര്‍ജികളും കോടതിയുടെ പരിഗണയ്ക്ക് എത്തും.
പിണറായി വിജയന്, കെ മോഹന ചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് സി.ബി.ഐയുടെ വാദം. എല്ലാ അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും ആരും മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല.
Discussion about this post