തൃക്കാക്കരയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് ഖലീലിനെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അനൂജയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അനൂജയുടെ മരണം കൊലപാതകമാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഖലീലിന് ഭാര്യയും മൂന്നു മക്കളും ഉണ്ട്. രണ്ട് മാസത്തോളമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ ഖലീലിനൊപ്പം കളമശ്ശേരി ഉണിച്ചിറയിലെ വാടക വീട്ടിലായിരുന്നു അനൂജ താമസിച്ചിരുന്നത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഖലീല്‍ ബിജെപി പ്രവര്‍ത്തകനായ മണികണ്ഠനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ്.
Discussion about this post