ബംഗളൂരു: കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ വോട്ട് രേഖപ്പെടുത്തി. ബംഗളൂരുവിലെ ബിഇഎസ് പോളിംഗ് ബൂത്തിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ബംഗളൂരുവിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
അതിരാവിലെ വോട്ടു രേഖപ്പെടുത്താൻ ഇത്രയധികം ജനങ്ങൾ ഇവിടെ വരുന്നത് കാണുപ്പോൾ വളരെ യധികം സന്തോഷം . ഇനിയും ധാരാളം ആളുകൾ വോട്ട് ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നു. ജനങ്ങൾക്ക് നല്ല നയങ്ങളും പുരോഗതിയും വികസനവും ആവശ്യമാണ്. അതിനായി ആളുകൾ ഇന്ന് പുറത്തു വരുന്നു. പ്രധാനമന്ത്രി മോദി തന്റെ ഭരണം തുടരുന്നത് കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘടത്തിൽ കർണാടകയിലെ 14 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘടത്തിൽ 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളിൽ രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Discussion about this post