ഡല്‍ഹി:മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്കി വിട്ടയയ്ക്കാന് കേന്ദ്രമന്ത്രിസഭയുടെ അനുമതി.എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അര്‍ഹരായ തടവുകാരുടെ പട്ടിക തയാറാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കും. ഇതിനായി ഒരു സമിതിയെ നിയമിക്കണമെന്നതാണ് മാനദണ്ഡം. സമിതികള്‍ നല്കുന്ന ശുപാര്‍ശ സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കണം. ഗവര്‍ണറുടെ അന്തിമ തീരുമാനം കേന്ദ്രത്തിനയക്കണംം.
മൂന്നു ഘട്ടമായി തടവുകാര്‍ക്ക് മോചനം നല്‍ാകാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതി. ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആദ്യ ഘട്ടം നടപ്പിലാക്കും. ചമ്പാരണ്‍ സത്യഗ്രഹ വാര്‍ഷികദിനമായ ഏപ്രില്‍ 10ന് ആണ് രണ്ടാം ഘട്ടം. 2019 ലെ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടായിരിക്കും മൂന്നാം ഘട്ടം നടപ്പിലാക്കുക .
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍, വധശിക്ഷയില്‍ ഇളവ് ലഭിച്ച് ജീവപര്യന്തം തടവില്‍ കഴിയുന്നവര്‍, മാനഭംഗം, സ്ത്രീധനക്കൊല, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇളവു ലഭിക്കില്ല. പോട്ട, ടാഡ, പോക്സോ, യുഎപിഎ, എഫ്ഐസിഎന്‍, കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ, എന്‍ഡിപിഎസ്, അഴിമതി നിരോധന നിയമം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇളവ് ബാധകമല്ല.
Discussion about this post