നരേന്ദ്രമോദിയെ വെല്ലുവിളിക്കാന്‍ കണ്ണെത്താ ദൂരത്ത് പോലും ആരുമില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ”ദൂര് ദൂര് തഖ് കഹിം ചലഞ്ച് ഖടാ ഹുവ നഹിം ദിഖ്താ” (വെല്ലുവിളിക്കാര്‍ കണ്ണെത്താ ദൂരത്ത് പോലുമില്ല) എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഇന്ത്യ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അമിത് ഷാ അത്മവിശ്വാസം പ്രകടിപ്പിച്ചത്.
നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍, തങ്ങളുടെ നാനാവിധ വികസന അജണ്ടയുമായി 2019 ല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നും അമിത് ഷാ പറയുന്നു.
ബിജെപിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 11 കോടിയായെന്നും അവരില്‍ പാതിയിലേറെപേര് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചാല്‍ ഞങ്ങള്‍ അനായാസമായി വിജയിക്കുമെന്നും അമിത് ഷാ പറയുന്നു.
‘രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ലാക്കാക്കിയുള്ള മതാധിഷ്ഠിത ധ്രുവീകരണം ബിജെപിയുടെ അജണ്ടയിലുണ്ടാകില്ല. രാഷ്ട്രീയാന്തരീക്ഷത്തെ വര്ഗ്ഗീയവത്കരിക്കുന്നതിനുള്ള യാതൊരു തരത്തിലുള്ള ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാകില്ല.” ഷാ പറഞ്ഞു. ”മറ്റാരെക്കാളും മാധ്യമങ്ങളുടെ ഒഴിയാബാധയാണിത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കൂടുതല്‍ ശക്തമായ ബിജെപി അനുകൂല തരംഗമാണിപ്പോള്‍ ഉള്ളത്. രാഷ്ട്രീയ മാറ്റം ആരും ആഗ്രഹിക്കുന്നില്ല.
ബിജെപിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളും ചേര്‍ന്നുള്ള മഹാസഖ്യമെന്ന ആശയത്തെയും അമിത് ഷാ തള്ളി ‘ ഏതു സംസ്ഥാനത്താണവര് ഞങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുക?’ ഷാ ചോദിച്ചു. ”മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ ഈ പാര്‍ട്ടികളെ പുറന്തള്ളിയിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
ബിജെപി ൂതനമായ ക്ഷേമപദ്ധതികളിലൂടെ 19 സംസ്ഥാനങ്ങളിലെ 22 കോടി ജനങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കി. 7.5 കോടി ഭവനങ്ങളില്‍ കക്കൂസുകള്‍ നിര്‍മ്മിച്ചു, 19,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. 12 കോടി ആളുകള്‍ മുദ്ര ലോണുകളുടെ ഗുണഭോക്താക്കളായി, 18 കോടി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്കി, 19 കോടി ജനങ്ങളെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നു. കൂടാതെ ഞങ്ങളുടെ ഭരണകാലത്ത് നടത്തപ്പെട്ട റെയില്‍, റോഡ് വികസനങ്ങളും. 2019 ല്‍ ലോകസഭ തെരഞ്ഞെടുപ്പ് തരണം ചെയ്യാന്‍ ധാരാളമാണെന്നും അമിത് ഷാ പറയുന്നു.
Discussion about this post