രാജ്യത്തെ ശത്രുക്കളില്‍ നിന്നും പ്രതിരോധിക്കാന്‍ വേണ്ടി 6862 കോടി രൂപ വിലമതിക്കുന്ന മിസൈല്‍ ഷീല്‍ഡ് വാങ്ങാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. എന്‍.എ.എസ്.എ.എം.എസ് എന്ന് പേരുള്ള ഈ മിസൈല്‍ ഷീല്‍ഡ് ശത്രു രാജ്യങ്ങളുടെ വിമാനത്തെ എളുപ്പത്തില്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യും. കൂടാതെ വേറെ മിസൈല്‍ ഭീഷണിയെയും ഇതുപയോഗിച്ച് കണ്ടെത്താന്‍ സാധിക്കും. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് എന്‍.എ.എസ്.എ.എം.എസ് -യു.എസില്‍ നിന്നും വാങ്ങിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.
നിലവില്‍ എന്‍.എ.എസ്.എ.എം.എസ് ഉപയോഗിക്കുന്നത് ഏഴ് രാജ്യങ്ങളാണ്. യു.എസ്, നോര്‍വേ, ഫിന്‍ലാന്‍ഡ്, സ്പേയ്ന്, നെതര്‍ലാന്‍ഡ്സ് തുടങ്ങിയവ ഈ രാജ്യങ്ങളുടെ പട്ടികയില്‍ പെടും.
ഈ മിസൈല്‍ ഷീല്‍ഡ് കൂടാതെ രാജ്യത്തിന്റെ തലസ്ഥാനത്തെ സംരക്ഷിക്കാന്‍ മറ്റ് പല മാര്‍ഗങ്ങളും മോദി സര്‍ക്കാര്‍ നോക്കുന്നുണ്ട്. ഇതിനായി ഡല്‍ഹിയിലെ വി.വി.ഐ.പി പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Discussion about this post