പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി വന്നത് സൈന്യത്തിന്റെ ടട്ര ട്രക്ക്. പാറക്കെട്ടുകളും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലൂടെയും ഈ ട്രക്കിന് നീങ്ങാന്‍ സാധിക്കും. നെല്ലിയാമ്പതിയിലേക്ക് വേണ്ട മണ്ണെണ്ണ, പാചകവാതം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയാണ് ടട്ര ട്രക്ക് എത്തിച്ചത്.
നെല്ലിയാമ്പതിക്ക് പുറമെ ആലുവ, ചാലക്കുടി മേഖലകളിലും ടട്ര ട്രക്ക് ഉപയോഗിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കഞ്ചിക്കോട്ടെ ഭാരത് എര്‍ത്ത് മൂവ്മെന്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടട്ര ട്രക്കുകള്‍ നിര്‍മ്മിക്കുന്നത്.
ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ടെങ്കില്‍ പോലും ടട്ര ട്രക്കിന് അതിലൂടെ നീങ്ങാന്‍ സാധിക്കും. പാറക്കല്ലുകള്‍ ഉള്ള സ്ഥലങ്ങളിലൂടെയും നീങ്ങാന്‍ സാധിക്കും. എട്ട് ചക്രങ്ങളാണ് ഈ ട്രക്കുകള്ക്കുള്ളത്. നെല്ലിയാമ്പതിയില്‍ വെള്ളത്തില്‍ മുങ്ങിപ്പോയ് നൂറടിപ്പാലവും കടന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാമഗ്രികള്‍ ടട്ര ട്രക്കുകള്‍ എത്തിച്ചു.
Discussion about this post