ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന പൊലീസ് കണ്ടെത്തലിനു പിന്നാലെ പ്രമുഖ ഇടതുപക്ഷ എഴുത്തുകാരന് വരവരറാവുവിനെ പൂനെ പോലിസ് അറസ്റ്റ് ചെയ്തു.
നിരോധിത സംഘടനയായ കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നാരോപിച്ച് പിടിയിലായ റോണ വില്‍സണ്‍ ജേക്കബിന്റെ വീട്ടില്‍നിന്ന് ഇതു സംബന്ധിച്ച് കത്ത് ലഭിച്ചതായും പൊലീസ് അവകാശപ്പെട്ടിരുന്നു. എട്ടുമണിക്കൂറോളമാണ് ഗാന്ധി നഗറിലെ റാവുവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് വരവരറാവുവിന്റെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഹൈദരാബാദില്‍ ചിക്കാഡ്പളളി പൊലീസ് സ്റ്റേഷന് പരിധിയില്‍ സ്വന്തം വസതിയില്‍ നിന്നുമാണ് വരവര റാവുവിനെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂണൈയിലെ ഭീമ- കൊരഗാവ് ദളിത്- സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യവ്യാപകമായി റെയ്ഡ് നടത്തി വരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ്.
അഭിഭാഷക സുധഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയും പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരുടെത് ഉള്‍പ്പെടെ ഡല്‍ഹി, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി എട്ടോളം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പൂനെ പൊലീസ് റെയ്ഡ് നടത്തിവരുകയാണ്.
2018 ജൂണിലാണ് തീവ്ര ഇടതുപക്ഷക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായുളള വിവരം മഹാരാഷ്ട്ര പൊലീസിന് ലഭിച്ചത്. ഭീമ-കൊരെഗാവ് സംഘര്‍ഷ കേസില്‍ മലയാളി മനുഷ്യാവകാശ പ്രവര്ത്തകന് ഉള്‍പടെ അഞ്ച് പേരെ പൂണെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ നക്സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നും മഹാരാഷ്ട്ര പൊലിസ് അവകാശപ്പെട്ടിരുന്നു. റോഡ്ഷോ വേളയില്‍ മോദിയെ വധിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് എന്ന് സംശയിക്കുന്നയാളില്‍ നിന്ന് പിടിച്ചെടുത്ത കത്തില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ പിടിച്ചെടുത്ത മൂന്ന് കത്തുകളില്‍ നിന്നുമാണ് വരവര റാവുവിന്റെ പേര് ഉയര്‍ന്നുവന്നത്.
മഫ്തിയില്‍ വന്ന 20 അംഗ മഹാരാഷ്ട്ര പൊലീസാണ് വരവര റാവുവിനെ പിടികൂടിയത്. ഈ സമയം ഇദ്ദേഹത്തിന്റെ അനുയായികള്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. ഇവര്‍ വരവര റാവുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വരവര റാവുവിന് പുറമേ അദ്ദേഹത്തിന്റെ മക്കളുടെയും അടുപ്പക്കാരുടെയും വീടുകളിലും പൂനെ പൊലീസ് തെരച്ചില്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.
രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി, ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടു പുണെ പൊലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post