ലൈംഗികാരോപണ നിഴലില്‍ നില്‍ക്കുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് എംഎല്‍എയ്ക്ക് താക്കീത് രൂപേണ നിര്‍ദ്ദേശം നല്‍കിയത്.
തനിക്കെതിരായ പരാതിയെക്കുറിച്ച് പുറത്തുപറഞ്ഞവര്‍ വിവരദോഷികള്‍ ആണെന്ന് പി.കെ.ശശി അഭിപ്രായപ്പെട്ടിരുന്നു. തന്റെ പക്കല്‍ നിന്നും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വിവരങ്ങള്‍ ലഭിക്കാനാവില്ലെന്നും പി.കെ.ശശി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതിയുണ്ടെന്ന് സ്ഥിരീകരിച്ചത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു.
അതേസമയം ശശിക്കെതിരായ ലൈംഗികാരോപണ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത സംസ്ഥാന കമ്മിറ്റിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നതായിരിക്കും.
Discussion about this post