തനിക്കെതിരെയുള്ള പീഡനപരാതി നിഷേധിച്ച് ജലന്ധര്‍ ബിഷപ്പ് . തനിക്കെതിരായ പരാതി ഗൂഡാലോചനയാണെന്നും നിയമ നടപടികളോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ . ഒരു ദേശീയമാധ്യമതത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം ബിഷപ്പ് പറഞ്ഞത് .
പള്ളിയുമായി ഏറ്റുമുട്ടുന്ന ഒരു വിഭാഗമാണ് പരാതിയ്ക്ക് പിന്നില്‍ . കന്യാസ്ത്രീകളെ മുന്നില്‍ നിറുത്തി സഭയെ അക്രമിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം . ഇത്തരമൊരു നീക്കം സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് വേണ്ടിയാണെന്നും ബിഷപ്പ് ആരോപിച്ചു
Discussion about this post